വാഷിങ്ടൻ∙ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ.
ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്.കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു.മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.
നാസയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയിൽ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.‘സ്‌പേസ് വർക്ക്‌ഫോഴ്‌സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രൻ ആവിഷ്കരിച്ചിരുന്നു. എന്നാൽ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.