തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ കുട്ടികളുടെ നൃത്താവതരണം തടയുകയും കുട്ടികളെ വേദിയിൽ നിന്ന് പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി.
രക്ഷിതാക്കളെയും നൃത്ത പരിശീലകരെയും ഭീഷണിപ്പെടുത്തിയത് അംഗീകരിക്കില്ല. ഇപ്രകാരം പെരുമാറിയ സംഘത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്‍റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.ഇരുപതു കുട്ടികളാണ് സംഘ നൃത്തത്തിനായി വേദിയിലെത്തിയത്. നിരവധി ദിവസങ്ങളെടുത്ത് അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരും രക്ഷിതാക്കളും അരികിലുണ്ടായിരുന്നു. വേദിക്ക് പിന്നിലൂടെ എത്തിയ ഭരണസമിതിയിലെ ചിലർ കർട്ടൻ താഴ്ത്താൻ ആവശ്യപ്പെട്ട് ആക്രോശിക്കുകയായിരുന്നു.തുടർന്ന് കുട്ടികളോട് വളരെ മോശമായി പെരുമാറി. അവരെ വേദിയിൽ നിന്ന് പുറത്താക്കി. രക്ഷിതാക്കളെയും നൃത്ത പരിശീലകരെയും ഭീഷണിപ്പെടുത്തി. നൃത്തത്തിൽ പങ്കെടുത്ത കുട്ടികളിൽ രണ്ട് പേരുടെ രക്ഷിതാക്കളോട് നിർബന്ധിത സംഭാവന ആവശ്യപ്പെടുകയും അത് നൽകാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് സംഘം കുട്ടികളുടെ നൃത്താവതരണം തടഞ്ഞത്.ക്ഷേത്ര വേദിയിൽ സംഘർഷത്തിന് മുതിർന്നത് അപലപനീയമാണ്. ആരാധനാലയങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികൾക്കെതിരെയാണ് നീതിപീഠങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികൾ പറഞ്ഞു.ക്ഷേത്രത്തിൽ കുട്ടികളുടെ നൃത്തവതരണം തടഞ്ഞത് ഉത്സവ പിരിവ് നല്കാത്തതിനെന്ന്
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.