കൊച്ചി: യേശുക്രിസ്തുവിന്റെ
പീഡാനുഭവസ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ദുഃഖവെള്ളിയാണ് വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നത്. ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടാകില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകൾ നടക്കും. കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകൾ, കുരിശിന്റെ വഴി എന്നിവ നടക്കും.
നഗരി കാണിക്കൽ ചടങ്ങിന്റെ അവസാനം രാത്രി യേശുവിന്റെ പ്രതീകാത്മകമായ മൃതദേഹം പെട്ടിയിൽ അടയ്ക്കുമ്പോൾ ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ സമാപിക്കും. ഈ ത്യാഗസ്മരണയുടെ ദിനത്തിൽ കുരിശുമല തീർത്ഥാടനങ്ങളും വിവിധയിടങ്ങളിൽ നടക്കും. മലയാറ്റൂരിലെ കുരുശുമുടിയിലേയ്ക്കുള്ള കുരിശിൻ്റെ വഴിയിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുക.മലയാറ്റൂരിലേക്ക് എത്തുന്ന തീർത്ഥാടകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണധ്വനികളാൽ മുഖരിതമാണ് കുരിശുമുടി. അത്യുഷ്ണത്തിന്റെ തീക്ഷ്ണത 50 നോമ്പിൻ്റെ വിശുദ്ധിയാൽ ലഘൂകരിച്ചും പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലമ്പാതയുടെ കാഠിന്യം മറികടന്നും തീർത്ഥാടകർ കുരിശുമുടിയിലേക്ക് വന്നെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.