പത്തനംതിട്ട: കൊടുമൺ ചിരണിക്കലിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ മുതലാണ് തോമസ് കുട്ടിയെ കാണാതായത്. കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തോമസ് കുട്ടിയുടെ അമ്മയുടെ വീട് പട്ടാഴിയിലാണ്.തോമസ് കുട്ടി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് (വെള്ളി) 3 ന് ചിരണിക്കൽ ലത്തിൻ കത്തോലിക്കാ പള്ളിയിൽ നടക്കും. ഭാര്യ: സോഫി. മക്കൾ: പ്രിയ, പ്രീമ. മരുമകൻ: ലിബു.കൊടുമൺ സ്വദേശിയായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
0
വെള്ളിയാഴ്ച, ഏപ്രിൽ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.