മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഷെരീഫുള്‍ ഇസ്ലാമിനെതിരെ നിരവധി തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്.
മുഖം തിരിച്ചറിയുന്ന ടെസ്റ്റ് റിസൽട്ടുകൾ, വിരലടയാള പരിശോധനാഫലം, ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവ അടങ്ങുന്നതാണ് റിപ്പോർട്ട്. ഇവ കൂടാതെ കുത്താനുപയോഗിച്ച കത്തിയുടെ ഭാഗവും ലഭിച്ചിട്ടുണ്ട്. ജനുവരി 16 ന് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെയാണ് നടനെ കുത്തി പരിക്കേൽപ്പിക്കുന്നത്.ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് പ്രതി ഷെരീഫുൾ പിടിയിലായത്.ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. .
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.