ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍ സി ഇ ആര് ടി പാഠപുസ്തകങ്ങള്‍. ഏഴാംക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍.
ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. മുഗള്‍ ഭരണത്തെ കുറിച്ച് ഒഴിവാക്കിയ പാഠപുസ്തകത്തില്‍ മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് പാര്‍ട്ട് വണ്ണിലാണ് എന്‍ സി ഇ ആര് ടി മാറ്റം വരുത്തിയിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് എന്‍ സി ഇ ആര് ടി വിശദീകരിച്ചു. പുസ്തകത്തിലെ പരിഷ്കാരങ്ങള്‍ക്കെതിരെ ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പാഠപുസ്തകത്തില്‍ അധ്യായങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടെ സംസ്കൃതം വാക്കുകളുടെ അതിപ്രസരമുള്ളതായും വിമര്‍ശനം ഉണ്ട്.മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍ സി ഇ ആര് ടി, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന്.
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.