മുംബൈ : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി. ഏപ്രിൽ 9ന് മുംബൈയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഏപ്രിൽ 8-ന് ഇന്ത്യയിലെത്തിയിരുന്നു. യുഎഇയും, ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.വാണിജ്യം, ഊർജ്ജം, നിക്ഷേപം, നിർമ്മാണം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ബൈലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ട്രീറ്റി തുടങ്ങിയ കരാറുകൾ നൽകിയ ഊർജ്ജം കൂടുതൽ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും അവലോകനം നടത്തി.ദുബായ് കിരീടാവകാശിയും മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.