പത്തനംതിട്ട∙ ഇന്നലെ മാനത്ത് ഉദിച്ച ചന്ദ്രൻ ഈ വർഷത്തെ ഏറ്റവും ചെറിയ പൗർണ്ണമി ചന്ദ്രനായിരുന്നു. സാങ്കേതികമായി മൈക്രോമൂൺ (കൊച്ചമ്പിളി) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോൾ സംഭവിക്കുന്നതാണ്.
അതുകൊണ്ടു തന്നെ ഈ ചന്ദ്രൻ വലുപ്പവും പ്രകാശവും കുറഞ്ഞാണ് കാണപ്പെടുകയെന്ന് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.എന്നാൽ സാധാരണ കാഴ്ചയിൽ ഈ വ്യത്യാസം തിരിച്ചറിയില്ല. ‘മൈക്രോ മൂൺ’ അപൂർവ പ്രതിഭാസമല്ല.എന്നാൽ വിഷുവും ചിത്രാ പൗർണ്ണമിയും ഒത്തു വന്നപ്പോൾ കാര്യം വൈറലായി എന്നേയുള്ളു. പാശ്ചാത്യർ ‘പിങ്ക് മൂൺ’ എന്നു വിളിക്കുന്നതും ഈ പൗർണ്ണമിയെതന്നെ. വെളിച്ചത്തിന്റെ തീവ്രത അൽപം കുറഞ്ഞതിനാൽ അസ്ട്രോ ഫൊട്ടോഗ്രഫർമാർക്ക് ഇതൊരു സുവർണ്ണാവസരമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.