കോഴിക്കോട്: കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടി വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.
വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു വന്നപ്പോഴായിരുന്നു പൊലീസ് കൈ കാണിച്ചത്.മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ വന്നത്. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയിൽ ഓടിച്ച് മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പൊലീസ് പിന്തുടർന്ന് പിടിച്ചത്.പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ ഷിനാസിനെതിരെ വയനാട്ടിലെ നൂൽപ്പുഴ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ സ്റ്റേഷനുകളിൽ കേസുണ്ട്. 2024ൽ ഷിനാസിനെതിരെ കാപ്പ ചുമത്തിയിരുന്നു.വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയി; പിന്തുടർന്ന് പിടികൂടിയപ്പോൾ വാഹനത്തിൽ കഞ്ചാവ്.
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.