എടപ്പാൾ , വട്ടംകുളം ∙ ശിവപാർവതി ചൈതന്യത്തിൽ ഖരമഹർഷിയുടെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാന്തള്ളൂർ ശ്രീമഹാദേവക്ഷേത്രം, തൈക്കാട്ടുമന വൈദിക കുടുംബത്തിൻ്റെ ഊരായ്മയിൽ സംസ്‌കാരപരമായ ആചാരങ്ങളോടെ ഉപദേവ പ്രതിഷ്ഠ, നടപ്പന്തൽ സമർപ്പണം , ലക്ഷദീപ സമർപ്പണം , സാംസ്‌കാരിക സമ്മേളനം മുതലായവ 2025 ഏപ്രിൽ 8, 9 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് എം സുരേഷ് ,ക്ഷേത്രം മേൽശാന്തി ശ്രീ മംഗളം സച്ചിൻ നമ്പൂതിരി, ക്ഷേത്രം പുനർനിർമാണ കമ്മറ്റി പ്രസിഡന്റ് എ പി രാമകൃഷ്ണൻ . സെക്രട്ടറി പി വി മോഹൻ , ട്രഷറർ ശ്രീ സജി മുതലായവർ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കാര്യപരിപാടികൾ കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിച്ചു . ഭക്തജനങ്ങളുടെ സഹകരണത്തോടെ പുനർനിർമ്മിച്ച ക്ഷേത്രം, 2025 ഏപ്രിൽ 8, 9 തീയതികളിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളിലൂടെ ഭക്തിപൂർവമായ ആഘോഷങ്ങൾക്കൊരുങ്ങുന്നു.പ്രശ്നവിധിപ്രകാരം പ്രകാരമുള്ള പരിഹാര കർമങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു . മൂന്നുഘട്ടതമായി നടത്തിവരുന്ന പരിഹാരക്രിയയിൽ മൂന്നാം ഘട്ടത്തിൽ നിശ്ചയിച്ച ഉപദേവതാ പ്രതിഷ്ഠയാണ് 2025 8,9 (ചൊവ്വ, ബുധൻ ) തിയ്യതികളിൽ നടക്കാനിരിക്കുന്നത് . ഉപദേവതാ പ്രതിഷ്ഠാ ചടങ്ങിലും തുടർന്നുള്ള സാംസ്‌കാരിക സമ്മേളനത്തിലും ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് സാംസ്‌കാരിക സമ്മേളനവും , ക്ഷേത്ര പുനർനിർമ്മാണ പ്രവൃത്തികളിൽ സഹകരിച്ചവരെ പൊന്നാട ചാർത്തി ആദരിക്കും. ചടങ്ങ് തന്ത്രി ബ്രഹ്മശ്രീ കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ആരംഭിക്കും , ഡോക്ടർ അരുൺ രാജ് ഉത്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ . ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി വി മോഹനൻ അധ്യക്ഷത വഹിക്കും . 8 ആം തിയ്യതി വൈകുന്നേരം 5 മണിമുതൽ അനൂപ് വെള്ളാറ്റിൽ, ദേവിക ശങ്കർ , കീർത്തന കൃഷ്ണകുമാർ തുടങ്ങിയവരുടെ സംഗീതാർച്ചന , തുടർന്ന് 7 മണിക്ക് ഭഗവത് ഗീതാ ആചാര്യൻ ശിവദാസൻ കക്കാടത്തിന്റെ ഭക്തി പ്രഭാഷണവും നടക്കും.ഏപ്രിൽ 9 നു കാലത്ത് 5 :30 ന് നടതുറക്കൽ , മലര്നിവേദ്യം , ഗണപതിഹോമം, കലശപൂജകൾ , തുടർന്ന് ഗണപതി ,അയ്യപ്പൻ ഭദ്രകാളി എന്നീ ഉപദേവത പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകൾ ശുകപുരം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ നടക്കും . തുടർന്ന് ഉച്ചക്ക് കലശാഭിഷേകവും വൈകീട്ട് 5 മണിക്ക് ലക്ഷദീപ സമർപ്പണം ക്ഷേത്രം മേൽശാന്തി സച്ചിൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.വൈകീട്ട് 6 30 നു സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികളുടെ സോപാന സംഗീതാർച്ചനായും തുടർന്ന് വർണ്ണകാഴ്ചകൾ ഒരുക്കിയ വെടിക്കെട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു . എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണവും സാന്നിധ്യവും ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു.എടപ്പാൾ , കാന്തള്ളൂർ ശ്രീ മഹാദേവക്ഷേത്രം ഉപദേവ പ്രതിഷ്ഠ യും ലക്ഷദീപ സമർപ്പണവും
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.