കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു.

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തീർത്ഥാടന യാത്രയാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചത്.

പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുർ​ഗി ജില്ലയിലുളള നെലോ​ഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇവരെ കലബുർ​ഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന കാര്യം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മിനിബസിന്റെ മുൻഭാ​ഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !