മാവേലിക്കര കല്ലുമലയിൽ, സൈക്കിൾ യാത്രികൻ കനാലിൽ വീണ് മരിച്ചു..

ആലപ്പുഴ: മാവേലിക്കരയിൽ കനാലിലേക്ക് സൈക്കിൾ മറിഞ്ഞ് ഗ്രഹനാഥൻ മരിച്ചു. ഇന്നലെ വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. കല്ലുമല തെക്കേ ജങ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന തെക്കേക്കര തടത്തിലാൽ പണിക്കരോടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (63) ആണ് മരിച്ചത്.

കല്ലുമലയിലെ കടയിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് വരും വഴി തട്ടാരുമുക്കിന് തെക്കുവശത്തെ ഗുരു മന്ദിരത്തിന് സമീപമുള്ള കനാലിലേക്ക് സൈക്കിൾ മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സേതുഭായി (മണി). മക്കൾ: മഹാലക്ഷ്മി, രാജലക്ഷ്മി, വിഷ്ണു. മരുമക്കൾ: ഹരികുമാർ, അരുൺകുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !