പുതുവർഷത്തിന്റെ മുഴുവൻ പ്രതീക്ഷയാണു വിഷു. മേടമാസം ഒന്നാം തീയതിയാണ് സമ്പൽ സമൃദ്ധിയുടെ ആഘോഷമായ വിഷു ആഘോഷിക്കുന്നത്. പുതു വർഷത്തിന് ഐശ്വര്യമേകാൻ സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെ വീട്ടകങ്ങളിൽ നമ്മൾ ഒരുക്കുന്നുണ്ട്. വിഷു ദിനത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണികാണൽ ചടങ്ങ്.
വിഷുക്കണിയായി നാം ഒരുക്കുന്നത് പ്രകൃതിയെ തന്നെയാണ്. എങ്ങനെയാണ് കണി ഒരുക്കേണ്ടത് എന്നറിയാം… പ്രപഞ്ചത്തിന്റെ പ്രതീകമായി കരുതി ഓട്ടുരുളിയാണ് കണി ഒരുക്കുന്നതിനായി എടുക്കുന്നത്. ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം. സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, സ്വർണം, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിലെ പച്ചക്കറികളും ഫലങ്ങളും നിറയ്ക്കും.ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും കണ്ണാടിയും. വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി. വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്. പുതു വർഷം മുഴുവൻ ഈ സമ്പൽ സമൃദ്ധി നിറയുമെന്നാണ് വിശ്വാസം.കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്
റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?
WhatsApp
Telegram
Facebook
YouTube







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.