കായംകുളം കായംകുളം പെരിങ്ങാലയിൽ പോത്തിന് പേവിഷബാധ സംശയം വളർത്ത് പൊത്തിന് പേവിഷബാധയെന്ന് സംശയം. പെരിങ്ങാല സ്വദേശി സുരേഷിന്റെതാണ് വളർത്തുപോത്ത്.
കഴിഞ്ഞദിവസം സാധാരണ നിലയിൽ നിന്ന് പോത്ത് വിറളി കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കായംകുളം മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. പേവിഷ ബാധയാകാം എന്നാണ് ഡോക്ടറിന്റെ പ്രാഥമിക നിഗമനം. തെരുവ് നായ്ക്കൾ ആക്രമിച്ചതാകാം എന്ന് സംശയിക്കുന്നു.കായംകുളത്തും സമീപപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം സുരേഷും കുടുംബവും ഇന്നലെ രാത്രി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തി വാക്സിൻ എടുത്തിട്ടുണ്ട്. പേവിഷബാധ ഉറപ്പായാൽ ആരോഗ്യ പ്രവർത്തകരും പ്രദേശവാസികളും നിരീക്ഷണം ശക്തമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.