ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അമ്രേലി പട്ടണത്തിലെ ഗിരിയ റോഡ് പ്രദേശത്തെ ഒരു ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു.
ട്രെയിനി പൈലറ്റാണ് മരിച്ചത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.മരത്തിൽ ഇടിച്ച വിമാനം ജനവാസമേഖലയ്ക്ക് സമീപം തുറസ്സായ സ്ഥലത്ത് തകർന്നുവീഴുകയായിരുന്നു. അമ്രേലി വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.ഒരാൾ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. അപകട കാരണം വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.