ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൻ ∙ ചൈനയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി ട്രംപ് ഭരണകൂടം. ചൈനീസ് പൗരന്മാരുമായി പ്രണയബന്ധമോ ലൈംഗിക ബന്ധമോ പാടില്ലെന്നാണ് ട്രംപ് ഭരണകൂടം നിർദേശം നൽകിയത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ആശങ്കകൾ വർധിക്കുന്നതിനിടെയാണ് യുഎസ് സർക്കാർ ജീവനക്കാർക്ക് കർശന നിർദേശം നൽകുന്നത്.

നയതന്ത്രജ്ഞർ, അവരുടെ കുടുംബാംഗങ്ങൾ, സുരക്ഷാ അനുമതികളുള്ള കോൺട്രാക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിർദേശം ബാധകമാകുക എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎസിന് ചൈനയുടെ തലസ്ഥാനമായ ബ‌െയ്ജിങിൽ എംബസിയും ഗ്വാങ്‌ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോങ് എന്നിവിടങ്ങളില്‍ കോൺസുലേറ്റുകളും ഉണ്ട്
അതേസമയം, ചൈനയ്ക്കു പുറത്ത് ജോലി ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥർക്കു പുതിയ നിർദേശം ബാധകമല്ലെന്നാണ് റിപ്പോർട്ട്. കൂടാതെ ചൈനീസ് പൗരന്മാരുമായി മുൻകാലങ്ങളിൽ ബന്ധമുള്ളവർക്ക് ഇളവിന് അപേക്ഷിക്കാമെന്നും നിർദേശത്തിൽ പറയുന്നു.  ഈ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും.
ജനുവരിയിൽ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ രഹസ്യമായാണ് പുതിയ നിർദേശം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതെന്നാണ് വിവരം. വിവിധ മേഖലകളില്‍ യുഎസും ചൈനയുമായുള്ള ബന്ധം വഷളായിരിക്കെയാണ് യുഎസ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കു പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !