പാലാ: വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ അഡ്വ. രാജേഷ് കുന്നുംപുറം, ഷിബുകാരമുള്ളിൽ; അജിത് പാറയ്ക്കൽ; അരവിന്ദാക്ഷൻ നായർ ടി കെ , അനീഷ് മധുവിനോദ് പുന്നമറ്റത്തിൽ എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഏപ്രിൽ 6 മുതൽ 10 വരെയാണ് മഹോത്സവം നടക്കുന്നത്. 6 ന് രാവിലെ 8ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30 ന് ഉമാമഹേശ്വര പൂജ, 1 ന് പ്രസാദമൂട്ട്, രാവിലെ 10 ന് ചുറ്റമ്പല സമർപ്പണ സമ്മേളനം രാധികാ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 11.30 ന് തിരുവാതിരകളി, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച രാത്രി 7 ന് പാലാ രാഗമാലിക അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ, 8 ന് തിരുവാതിര.ഏപ്രിൽ 7 ന് രാവിലെ 9.30 ന് ഭദ്രകാളി ദേവിക്ക് കലശാഭിഷേകം, ഭദ്രകാളി പൂജ, 1 ന് പ്രസാദമൂട്ട്, 12 ന് തിരുവാതിരകളി, രാത്രി 7 ന് ഗാനമേളഏപ്രിൽ 8 ന് രാവിലെ 8.30 ന് വിഷ്ണുപൂജ, സുബ്രഹ്മണ്യപൂജ, സർപ്പപൂജ, 1 ന് പ്രസാദമുട്ട്, വൈകിട്ട് 6 ന് തിരുവാതിരകളി, 7ന് നാടോടി നൃത്തം, 7.15 ന് ഭരതനാട്യം, 7.30 ന് മോഹിനിയാട്ടം, 7.45 ന് തിരുവാതിരകളി, 8 ന് വീരനാട്യംഏപ്രിൽ 9 ന് രാവിലെ 7.30 ന് ദുർഗാഭഗവതിക്ക് കലശാഭിഷേകം, 9 ന് ഇരട്ടപ്പൊങ്കാല, രാവിലെ 10.30 ന് സംഗീത സദസ്സ്, 11 ന് മകം തൊഴൽ, 12 ന് പ്രസാദമൂട്ട്, 12.30 ന് തിരുവാതിരകളി, രാത്രി 7 ന് പൂമൂടൽ, 7.30 ന് സെമി ക്ലാസിക്കൽ ഡാൻസ്, 8 ന് നൃത്തം. ഏപ്രിൽ 10 ന് രാവിലെ 9 ന് ദുർഗാ ഭഗവതിക്ക് കലശാഭിഷേകം, 10 ന് ഉച്ചപൂജയും പൂരം തൊഴലും, 11 ന് ശ്രീഭൂതബലി, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 4 ന് ക്ഷേത്രത്തിൽ താലപ്പൊലിയോടുകൂടി ജീവത എഴുന്നള്ളത്ത് ആരംഭിക്കും.രാത്രി 7 ന് എഴുന്നള്ളത്തിന് പാലാ ടൗൺ ബസ് സ്റ്റാന്റ് ജംഗ്ഷനിൽ സ്വീകരണം. തിരുവരങ്ങിൽ രാവിലെ 9 ന് നാമാർച്ചന, 9.30 ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 7.30 ന് തിരുവാതിരകളി, എതിരേല്പ് വേദിയിൽ ഭക്തിഗാന ലഹരി എന്നിവയുമുണ്ട്. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം വിളക്കൻപൊലി നടക്കും. തുടർന്ന് അത്താഴമുട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.പാലാ വെള്ളാപ്പാട്ട് കാവിൽ മീനപ്പൂര മഹോത്സവത്തിന് തുടക്കമാകുന്നു_
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.