പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. അധിക ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുത്തേക്കും. ചില്ലറ വിൽപ്പനയിൽ വിലവർധനവ് ഉണ്ടാകില്ലന്ന് പെട്രോളിയം മന്ത്രാലയത്തെ എണ്ണ കമ്പനികൾ അറിയിച്ചു.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞു വരുന്ന സമയത്താണ് ഈ നടപടി.നിലവിൽ പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് എക്സൈസ് തീരുവ. ഇത് വർധനവിന് ശേഷം, പെട്രോളിന് ലിറ്ററിന് 21.90 രൂപയും ഡീസലിന് ലിറ്ററിന് 17.80 രൂപയും ആയി ഉയരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു.തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് ഓയിൽ വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.പെട്രോൾ, ഡീസൽ വില 2 രൂപ കൂട്ടി ഇപ്പോൾ പൊതുജനങ്ങളെ ബാധിക്കില്ലെന്ന് എണ്ണ കമ്പനികൾ.
0
തിങ്കളാഴ്ച, ഏപ്രിൽ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.