വാഷിങ്ടൻ∙ ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര.
ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന് രാകേശ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന് എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആക്സിയോമിന്റെ ആക്സിയോം മിഷന് നാലിന്റെ ഭാഗമായാണ് ശുഭാംശു ബഹിരാകാശത്തേക്ക് പോവുക.ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗന്യാന്. മലയാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണന് നായരാണ് ശുഭാംശുവിന്റെ ബാക്ക് അപ്പ് മാന്‍. ശുഭാംശുവിന് പുറമേ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടിന്റെ സാവോസ് ഉസാന്‍സ്കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്സിയോം മിഷന്റെ ഭാഗമായുള്ള മറ്റു യാത്രികര്‍.ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററില്‍ നിന്നാണ് ഇവര്‍ യാത്ര തിരിക്കുക. 14 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ശുഭാംശു യാത്ര കഴിഞ്ഞ് തിരികെയെത്തുന്നതോടെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്യാന് ഇത് മുതല്‍കൂട്ടാകും. അടുത്തവര്‍ഷം ഗഗന്‍യാന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് വിവരം.ആക്സിയോം – 4,സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിൽ ഇനി ശുഭാംശുവിന്റെ യാത്ര.
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.