കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകും. നേരത്തെ രണ്ടു തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും പാർട്ടി കോൺഗ്രസും കാരണം രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.
തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇ.ഡി നോട്ടിസ് നൽകിയത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ.രാധാകൃഷ്ണന് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്.കരുവന്നൂരിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍.കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി സഹകരണ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫിസിൽ ഹാജരാകും..
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.