"ആകാശവാണി... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ..." ഈ ശബ്ദം കേൾക്കാത്ത മലയാളികൾ വിരളമാണ്. മുഖം കാണിക്കാതെ ശബ്ദം കൊണ്ട് മാത്രം മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിത്വം. ആ ഇതിഹാസ ശബ്ദത്തിന് ഉടമയായ രാമചന്ദ്രൻ ഇന്ന് ഓർമ്മയായി.
ദീർഘകാലം ആകാശവാണിയിലെ വാർത്താ വായനക്കാരനായിരുന്നു അദ്ദേഹം. 'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തിരുന്ന വാർത്താ അവതാരകന്റെ വിയോഗം മലയാള റേഡിയോ ശ്രോതാക്കളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഓൾ ഇന്ത്യ റേഡിയോയിൽ ഉച്ചയ്ക്ക് 12:30 ന് അവതരിപ്പിച്ചിരുന്ന 'കൗതുക വാർത്തകൾ' അദ്ദേഹത്തെ വളരെയധികം ശ്രദ്ധേയനാക്കിയിരുന്നു. വൈദ്യുതി ബോർഡ് ജീവനക്കാരനായിട്ടായിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതിനു ശേഷമാണ് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ വാർത്താ അവതാരകനായി ജോലി നേടുന്നത്.വാർത്താ അവതരണത്തിന് പുറമെ റേഡിയോ നാടകങ്ങൾക്കായും അദ്ദേഹം ശബ്ദം നൽകിയിരുന്നു. ഒരു റേഡിയോ നാടകക്കാരനായും വാർത്താ അവതാരകനായും അറിയപ്പെട്ട ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ.വാർത്താ ബുള്ളറ്റിനുകൾക്ക് പുറമേ, ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിനായ 'കൗതുക വാർത്തകളും' അദ്ദേഹം അവതരിപ്പിച്ചിരുന്നു. റേഡിയോ വാർത്തകൾക്ക് ജനകീയ മുഖം നൽകിയ അവതാരകനായിരുന്നു രാമചന്ദ്രൻ. വാർത്താ വായന വെറുമൊരു തൊഴിൽ മേഖല മാത്രമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.....വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' ആകാശവാണിയിലെ രാമചന്ദ്രൻ ഓർമ്മയായി
0
വെള്ളിയാഴ്ച, ഏപ്രിൽ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.