ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയില്‍ തീപ്പൊരി വീണ്, പടക്കക്കടയിൽ തീപ്പിടുത്തം.

പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപ്പിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് പൊള്ളലേറ്റത്.

തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഹോട്ടൽ ജീവനക്കാരന് പൊള്ളലേറ്റത്. കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നാണ് പടക്കക്കടയിലേക്ക് തീ പടർന്നത്. 

പടക്കക്കടയ്ക്ക് സമീപമുള്ള ഹോട്ടലിലെ പാചകക്കാരന്‍ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയില്‍ തീപ്പൊരി വീഴുകയും പടക്കക്കടയില്‍ തീ പടരുകയുമയിരുന്നു.

ഉടൻ ഹോട്ടൽ ജീവനക്കാരനെത്തി തീ അണച്ചുവെങ്കിലും ഇയാൾക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ ഹോട്ടൽ ജീവനക്കാരൻ വിനോദിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !