ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി.

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. 

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കുറ്റാരോപിതര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണന വച്ച് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി പട്ടികയിലുള്ള ആറ് വിദ്യാര്‍ഥികള്‍ക്കും ക്രിമിനല്‍ സ്വഭാവമുണ്ടെന്നും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും നേരത്തെ ഷഹബാസിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !