പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണം കൂടുന്നത് നിസ്സാരമാക്കരുത്, കാൻസർ സാധ്യത കൂടുതൽ, പഠനം

പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണത്തിൽ നിന്ന് കാൻസർ സാധ്യത തിരിച്ചറിയാനാവുമെന്ന് പഠനം. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1981-നും 2019-നും ഇടയിലുള്ള 3,39,190 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനാല് വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ 18,185 പേരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട അർബുദങ്ങൾ സ്ഥിരീകരിച്ചു.

അന്നനാളം, ഉദരം, കരൾ, പാൻക്രിയാസ്, സ്തനം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകളാണ് കൂടുതലായും സ്ഥിരീകരിച്ചത്. പുകവലിയും പ്രായവും അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും ഗവേഷകർ കണ്ടെത്തി. സുപ്രധാന അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന അടിവയറിലെ കൊഴുപ്പാണ് അരക്കെട്ടിന്റെ വണ്ണംകൊണ്ട് സൂചിപ്പിക്കുന്നത്. അരക്കെട്ടിന്റെ വണ്ണം 11 സെന്റീമീറ്ററോ അല്ലെങ്കിൽ അധികമായി നാല് ഇഞ്ചോ കൂടുന്നത് പുരുഷന്മാരിലെ അർബുദസാധ്യത 25ശതമാനമായി വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി.
അരക്കെട്ടിലെ വണ്ണവും അർബുദവും തമ്മിലുള്ള ബന്ധം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെ ബാധിക്കുന്നതിനേക്കുറിച്ചും ഗവേഷകർ കണ്ടെത്തി. സ്ത്രീകളിൽ കൊഴുപ്പിന്റെ അളവ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കും. പക്ഷേ പുരുഷന്മാരിൽ അത് അടിവയറിലാണ് കൂടുതലായും കാണുക. അതുകൊണ്ടാണ് അരക്കെട്ടിന്റെ വണ്ണം പ്രധാനഘടകമാകുന്നത്. വയറിൽ കൊഴുപ്പടിയുന്നത് തടയാനുള്ള മാർഗങ്ങൾ ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ്.
വയറിലെ കൊഴുപ്പിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമുറകൾ ഉൾപ്പെടെ ശീലമാക്കാം. കലോറി കുറച്ച് ശരീരമാകെയുള്ള കൊഴുപ്പ് കുറയ്ക്കുന്നതും ഗുണംചെയ്യും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾക്കൊള്ളിക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവിഭവങ്ങളും സാച്ചുറേറ്റഡ് ഫാറ്റുമൊക്കെ കുറയ്ക്കാം. അമിത മദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം.
അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്. ഉറക്കം കുറയുന്നതും പ്രധാനഘടകമാണ്. ഉറക്കക്കുറവ് ഹോർമോൺ നിലയിൽ മാറ്റംവരുത്തുകയും ഇത് വിശപ്പ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുകയും വയറിൽ കൊഴുപ്പടിയുകയും ചെയ്യും. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം കൃത്യമായി ഉറങ്ങാൻ ശ്രമിക്കാം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെതന്നെ ഗുണംചെയ്യുന്നതാണ്.
വെള്ളം നന്നായി കുടിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വണ്ണംകുറയ്ക്കാനാവും. മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാന പങ്കുണ്ട്. ഇവയും പരമാവധി കുറയ്ക്കണം. ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കു.  ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ.
വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു. എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !