കന്യാകുമാരി: കന്യാകുമാരിയിലെ സൂര്യാസ്‌തമയ പോയിൻ്റിൽ പുതിയ ബഹിരാകാശ പാർക്ക് നിർമ്മിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ.
ഇതിനുള്ള സ്ഥലം തമിഴ്‌നാട് സർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാഗർകോവിലിനടുത്തുള്ള മേലക്കാട്ടുവിള കൈലാസനാഥർ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുത്ത് മടങ്ങവെയാണ് പ്രതികരണം. ഉത്സവത്തിന് വിശിഷ്‌ടാതിഥി ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ ആയിരുന്നു.സുനിത വില്യംസ് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും സുനിത വില്യംസിന് സംഭവിച്ച പ്രശ്‌നത്തെക്കുറിച്ച് ഞങ്ങൾ പഠിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം പിഎസ്എൽവി-61 റോക്കറ്റ് വിക്ഷേപിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 2025-ൽ ഐഎസ്ആർഒയിൽ നിരവധി നേട്ടങ്ങള്‍ സംഭവിക്കുന്നുണ്ട്.
ജനുവരി ആറിന് വിക്ഷേപിച്ച ആദിത്യ എൽ1 ബഹിരാകാശ പേടകം വിജയകരമായി വിന്യസിച്ചു.ജനുവരി 16ന്, സ്‌പാ-ഡെക്‌സ് പദ്ധതി പ്രകാരം രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ജനുവരി 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചു. കൂടാതെ, ശ്രീഹരിക്കോട്ടയിൽ 42 മാസത്തിനുള്ളിൽ മൂന്നാമത്തെ വിക്ഷേപണ പാഡ് സ്ഥാപിക്കുന്നതിന് 4,000 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
നിലവിൽ, ഓക്‌സിജനും മണ്ണെണ്ണയും ഉപയോഗിച്ച് 200 ടൺ എഞ്ചിൻ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനായി കഴിഞ്ഞ വർഷം മഹേന്ദ്രഗിരിയിൽ 1,000 കോടി രൂപയുടെ ഒരു ടെസ്റ്റിങ് ലാബ് പ്രധാനമന്ത്രി മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.