തിരുവനന്തപുരം ∙ ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം-ഹസ്രത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനാണ് (06061) കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് (വെള്ളി) ഡൽഹി ഹസ്രത് നിസാമുദ്ദീനിൽ എത്തും. വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.വിഷു സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു
0
തിങ്കളാഴ്ച, ഏപ്രിൽ 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.