വ്യാപാരികൾക്ക് ഇളവുകളോടെ നികുതി കുടിശിക ജൂൺ 30 വരെ തീർപ്പാക്കാം

തിരുവനന്തപുരം : വ്യാപാരികൾക്ക് ഇളവുകളോടെ നികുതി കുടിശിക ജൂൺ 30 വരെ തീർപ്പാക്കാം. ബജറ്റിൽ പ്രഖ്യാപിച്ച ജനറൽ, പ്രളയ സെസ്, ബാർ ഹോട്ടൽ ആംനെസ്റ്റികളും ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീമും വഴിയാണ് ഇളവു ലഭിക്കുക .

നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവാണ് ജനറൽ ആംനെസ്റ്റിയിൽ 3 സ്ലാബുകളിലായി അനുവദിക്കുക . പിഴയും പലിശയും പൂർണമായി ഒഴിവാക്കും. ഓരോ നികുതി നിർണയ ഉത്തരവിനും പ്രത്യേകം അപേക്ഷ നൽകണം. പ്രളയ സെസ് ജൂൺ 30നു മുൻപ് www.etreasury.kerala.gov.in എന്ന ഇ ട്രഷറി പോർട്ടൽ വഴി അടച്ചാൽ പലിശയും പിഴയും ഒഴിവാക്കും.

ബാർ ഹോട്ടലുകൾ 2005-06 മുതൽ 2020-21 വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശികയും സെസും പലിശയുടെ പകുതിയും അടയ്ക്കണം. ഡിസ്റ്റിലറികൾക്ക് 2022 ജൂൺ മുതൽ 2022 നവംബർ വരെ ടേണോവർ ടാക്സ് ഒഴിവാക്കിയിട്ടില്ലാത്തതിനാൽ കുടിശിക പൂർണമായി അടയ്ക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !