തിയേറ്ററുകളിലും ഇപ്പോൾ ഒടിടിയിലും എൽ2: എമ്പുരാൻ വമ്പൻ ഹിറ്റായതിന്റെ ത്രില്ലിലാണ് പൃഥ്വിരാജ് സുകുമാരൻ. എസ്.എസ്. രാജമൗലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ആവേശവും ആരാധകരെ പോലെ പൃഥ്വിക്കുമുണ്ട്. ഇതിനിടെയാണ് താരത്തിന്റെ വിവാഹ വാർഷികമെത്തിയത്.
ചലച്ചിത്ര നിർമ്മാതാവും മുൻ മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോനുമായി ഒന്നിച്ചുള്ള ജീവിതം 14 വർഷം മുമ്പാണ് പൃഥ്വിരാജ് ആരംഭിച്ചത്. 2011 ഏപ്രിൽ 25-ായിരുന്നു ഇരുവരുടേയും വിവാഹം. അന്ന് ബിബിസി ഇന്ത്യയിലെ റിപ്പോർട്ടറായിരുന്നു സുപ്രിയ.തങ്ങളുടെ 14-ാം വിവാഹവാർഷികദിനത്തിൽ തന്റെ ജീവിതപങ്കാളിക്ക് ഇൻസ്റ്റഗ്രാമിലൂടെ ആശംസ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. '14 വർഷങ്ങൾ! വിവാഹ വാർഷികാശംസകൾ, പങ്കാളീ!' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം പ്രണയത്തെ സൂചിപ്പിക്കുന്ന ചുവന്ന ഹൃദയത്തിന്റെ മൂന്ന് ഇമോജികളുമുണ്ട്. നിരവധി പേരാണ് കമന്റ് ബോക്സിൽ ഇരുവർക്കും ആശംസകൾ നേർന്നത്.
ആശംസയ്ക്കൊപ്പം ഇരുവരും ചേർന്നുനിൽക്കുന്ന പ്രണയാർദ്രമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സ്വിറ്റ്സർലാൻഡിലെ സെർമാറ്റിലുള്ള മാറ്റർഹോൺ പർവതത്തിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. ആൽപ്സ് പർവ്വതനിരകളുടെ ഭാഗമാണ് ഈ പർവതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.