കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഏപ്രിൽ രണ്ടു മുതൽ നടന്നു വരുന്ന വടക്കുപുറത്തു പാട്ടിന്റെ സമാപന ദിവസമായ ഇന്ന് 64 കൈകളിലും ആയുധങ്ങളേന്തി വേതാളിയുടെ പുറത്തിരിക്കുന്ന ഉഗ്രരൂപമുള്ള ഭദ്രകാളിയുടെ രൂപമാണ് തെളിയുന്നത്.
440 കിലോ പൊടികളാണ് ഉപയോഗിക്കുന്നത്. വെച്ചൊരുക്കിനും മറ്റുമായി 102 നാളികേരം, മഞ്ഞൾപറ, അവൽപറ, മലർപറ എന്നിവ ഒന്നുവീതവും 15 പറ നെല്ല്, 12 പറ അരി എന്നിവയും ഉപയോഗിക്കും.വൈകീട്ട് മഹാദേവക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം കളത്തിൽ തിരിഉഴിച്ചിൽ. തുടർന്ന് കൊടുങ്ങല്ലൂരമ്മയെ കൊച്ചാലും ചുവട്ടിലേക്ക് എഴുന്നള്ളിക്കും. ഇവിടെ വിശേഷാൽ പൂജകൾ നടത്തി കൊടുങ്ങല്ലൂരമ്മയെ എതിരേറ്റ് ക്ഷേത്രത്തിലേക്കാനയിക്കും.പെരുവനം കുട്ടൻമാരാരുടെ മേജർ സെറ്റ് പാണ്ടിമേളം അകമ്പടിയാകും. വടക്കേനടവഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കൊടുങ്ങല്ലൂരമ്മയും കാത്തുനിൽക്കുന്ന വൈക്കത്തപ്പനും ഒന്നിച്ച് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കും. തുടർന്ന് കൊടുങ്ങല്ലൂരമ്മ കളത്തിലേക്കും വൈക്കത്തപ്പൻ ശ്രീകോവിലിലേക്കും പ്രവേശിക്കും.ഇതോടെ കളത്തറയിൽ കളംപൂജയും അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ കളംപാട്ടും ആരംഭിക്കും ശിവനെ സ്തുതിച്ച് പാട്ട് അവസാനിപ്പിക്കുന്നു. കർപ്പൂരാരധനായ്ക്കുശേഷം കാൽ മുതൽ മുഖം വരെ പൂക്കുലകൊണ്ടും മുഖം കൈകളാലും മായ്ക്കും. കളം എഴുതിയ പൊടി ഭക്തർക്ക് പ്രസാദമായി നൽകും.
ഇന്നലെ 32 കൈകളുള്ള ഭദ്രകാളിയുടെ കളമാണ് വരച്ചത്. അമ്പലപ്പുഴ ഗോപകുമാർ കളംകുറിച്ചു. പി.കെ.ഹരികുമാർ(വൈക്കം കുട്ടൻ), ഡോ.എം.ശ്രീരാജ്, വെച്ചൂർ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 35-ൽ അധികം കലാകാരന്മാരാണ് കളംവരച്ചതിന് നേതൃത്വം നൽകിയത്. തുടർന്ന് വലിയകുരുതി നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.