ഭർത്താവിന്റെ സ്വയംതൊഴിൽ സംരംഭം 55 പേർക്കു തൊഴിൽനൽകുന്ന സ്ഥാപനമായി വളർത്തിയെടുത്ത കഥയാണ് വീണ വേണുഗോപാലിനു പറയാനുള്ളത്. പാലക്കാട് ഷൊർണൂരിനടുത്ത് ആറാണിയിലാണ് അമൃത ഗാർമെന്റ് ആൻഡ് ഡിസൈനിങ് പ്രവർത്തിക്കുന്നത്.
സ്ത്രീകളുടെ അടിവസ്ത്രമായ ബ്രേസിയേഴ്സിന്റെ നിർമാണവും വിൽപനയുമാണു ചെയ്യുന്നത്. ഭർത്താവ് വേണുഗോപാലിന്റെ ചെറിയ തയ്യൽയൂണിറ്റ് വിപുലീകരിച്ചുകൊണ്ടുള്ള മുന്നേറ്റത്തിനിടയിൽ ഒട്ടേറെ പ്രതിസന്ധികളെ ഇവർക്ക് അതിജീവിക്കേണ്ടിവന്നു. 2007ൽ ബ്രേസിയേഴ്സ് നിർമാണത്തിലേക്കു കടന്ന സംരംഭം ‘ലേഡി ഫോം’ എന്ന ബ്രാൻഡിലാണു വിൽപന. വേണുഗോപാലിന്റെ യൂണിറ്റിൽ ആകെയുണ്ടായിരുന്ന തുരുമ്പെടുത്ത നാലു തയ്യൽ മെഷീനുകളിൽ നിന്നാണ് വീണയുടെ സ്വപ്നങ്ങൾക്കു തുടക്കം. വസ്ത്രങ്ങൾ തുന്നിക്കൊടുത്താൽ കാര്യമായ ഗുണം കിട്ടില്ല എന്നു തിരിച്ചറിഞ്ഞ വീണയുടെ ലക്ഷ്യം സ്വന്തമായി ഒരു ബ്രാന്റഡ് ഉൽപന്നം വിപണിയിലെത്തിക്കുക എന്നതായിരുന്നു. ഉണ്ടായിരുന്ന മെഷീനുകളുമായി യൂണിറ്റു തുടങ്ങി. ഉൽപന്നത്തിന്റെ മേന്മകൊണ്ടും ഭാഗ്യംകൊണ്ടും ശോഭിക്കാനായെന്നു വീണ പറയുന്നു. അതോടെ കൂടുതൽ തുക ചെലവഴിച്ചു സ്ഥാപനം വിപുലീകരിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിഫോം സ്വയം തുന്നിയിരുന്ന വീണയ്ക്ക് അന്നുമുതലേ ഈ മേഖലയോടു വൈകാരികമായ താൽപര്യമുണ്ടായിരുന്നു. സ്റ്റിച്ചിങ്ങിന്റെ സാധ്യതകളും മേന്മകളും നൈപുണ്യവും ഒത്തുചേർന്നപ്പോൾ മത്സരത്തെ അതിജീവിക്കാൻ കഴിയുന്ന ഗാർമെന്റ് സംരംഭത്തെ വളർത്തിയെടുക്കുവാന്‍ കഴിഞ്ഞു.53 സ്ത്രീകൾ ഇപ്പോൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാർക്കറ്റിങ്ങിനു മാത്രമാണ് രണ്ടു പുരുഷന്മാരുള്ളത്. ഭർത്താവും ഒപ്പമുണ്ട്. 5,000 ചതുരശ്രയടി കെട്ടിടം വാടകയ്ക്കെടുത്താണ് പ്രവർത്തനം. കട്ടിങ് മെഷീനുകൾ, ബാന്റ് നൈഫ് മെഷീൻ, സ്റ്റീം അയണിങ് മെഷീനുകൾ തുടങ്ങി 45 പവർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 40 ലക്ഷം രൂപയോളം മുടക്കി. ബാങ്കുവായ്പയെടുത്താണ് മെഷീനറികൾ വാങ്ങിയത്. കൂടാതെ 45 ലക്ഷം രൂപയുടെ ഓവർ ഡ്രാഫ്റ്റും ലഭിച്ചു. വായ്പയെടുത്തെങ്കിലും സർക്കാർ സബ്സിഡിക്കായി ശ്രമിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.