ബെല്‍മോപന്‍ (ബെലീസ്): ചെറുയാത്രാവിമാനം റാഞ്ചാൻ ശ്രമിച്ച നാല്പ്പത്തൊമ്പതുകാരന് സഹയാത്രികന്റെ വെടിയേറ്റുമരിച്ചു.
കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലര് എന്നയാളാണ് വിമാനം റാഞ്ചാൻ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ രണ്ട് സഹയാത്രികരെ മുറിവേല്പിക്കുകയും ചെയ്തു.1വിമാനത്തിൽ 14 യാത്രക്കാർ ഉണ്ടായിരുന്നു.പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്ലര് വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യാത്രക്കാരില്‍ ഒരാള്‍ ടെയ്ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ബെലീസ് പോലീസ് അറിയിച്ചു.
വിമാനം നിലത്തിറക്കിയതിന് പിന്നാലെ ടെയ്ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
കോറോസലില്നിന്ന് സാന്‍ പെഡ്രോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഇതിനിടെയാണ് റാഞ്ചൽ ശ്രമമുണ്ടായത്. അതേസമയം, വിമാനം റാഞ്ചാൻ ടെയ്ലറെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.