കൊച്ചി : നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈന്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പോലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്.
ഷൈനിനെ ചോദ്യം ചെയ്യാന്‍ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് നോര്‍ത്ത് പോലീസ് തയാറാക്കിയത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ നഗരത്തില്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് ലഭിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ഷൈനിന്റെ വീട്ടിലെത്തിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഷൈനിന്റെ കുടുംബത്തിനും പോലീസ് നേരിട്ട് നോട്ടീസ് നല്‍കിയിരുന്നു.
നടി വിന്‍സിയുടേതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് നടനെ പോലീസ് ചോദ്യം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.