കൊച്ചി :പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി.
മുന്നോട്ടുള്ള യാത്രയിൽ കേരളം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് രാമചന്ദ്രന്റെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. രാമചന്ദ്രന്റെ ഭാര്യ ഷീല, മകൾ ആരതി, മകൻ അരവിന്ദ്, മരുമക്കളായ ശരത്,വിനീത എന്നിവരെയും കൊച്ചുമക്കളായ ദ്രുപദിനേയും, കേദാറിനേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കെ.കെ.ശൈലജ എംഎൽഎയും ഇന്ന് രാമചന്ദ്രന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.