തിരുവനന്തപുരം: കൊലപാതകങ്ങൾ അടക്കമുഉള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ , സാമൂഹ്യ പ്രശ്നങ്ങളാണെന്ന് പൊലീസിൻ്റെ പഠന റിപ്പോർട്ട് . ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു .
ലഹരി ഉപയോഗവും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി . ലഹരിമാഫിയയെ പിടികൂടാൻ ഇതര സംസ്ഥാനത്തെ പൊലീസിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങൾ പൊലീസ് മാത്രം വിചാരിച്ചാൽ തടയാൻ സാധിക്കില്ല. സമൂഹത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണം ഇതിന് ആവശ്യമാണ്. വാർഡ് തലത്തിൽ തന്നെ വലിയ രീതിയിലുള്ള ഇടപെടൽ നടത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കൂ'..മനോജ് എബ്രഹാം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.