കാലടി (കൊച്ചി) : കാനഡയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി.
മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്.ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്.മൊബൈൽ ഫോൺ വീട്ടിലുണ്ട്. കാണാതായ വാർത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിൽ നൽകിയിരുന്നു. നീലീശ്വരം പൂണേലി ധന്യയാണു ഭാര്യ.പ്രവാസി മലയാളിയെ കാണാതായിട്ട് ദിവസങ്ങൾ ജിപിഎസ് സംവിധാനമുള്ള വാഹനമടക്കം കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം,
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.