കോൺഗ്രസിന്റെ മലയാളിയായ ഏക അഖിലേന്ത്യാ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻനായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ശ്രമം ശക്തമാക്കി ബിജെപി. മറ്റന്നാൾ ചേറ്റൂരിന്റെ ചരമവാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പുഷ്പാർച്ചന നടത്തും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ പുഷ്പാർച്ചന.
കോൺഗ്രസിന്റെ ആദ്യ മലയാളി ദേശീയ പ്രസിഡണ്ടിനെ അവർ മറന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് മറന്നെന്നും പുതിയ സ്മൃതി മന്ദിരം നിർമിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. അതസമയം ചേറ്റൂരിനെ വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇത്തവണ കെപിസിസി നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സാധാരണ പാലക്കാട് മാത്രമാണ് ചരമവാർഷികം സംഘടിപ്പിക്കാറുള്ളത്.കഴിഞ്ഞദിവസം ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദർശിച്ചിരുന്നു. ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദമോദി പ്രസംഗത്തിൽ പരാമർശിച്ചതിന് പിന്നാലെയാണ് സുരേഷ്ഗോപിയുടെ സന്ദർശനം.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.