ന്യൂഡൽഹി:പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മോദി സഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു. എന്നാൽ, തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഈ പാത ഒഴിവാക്കുകയായിരുന്നു. അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് മോദി ഇന്നു പുലർച്ചെ ഡൽഹിയിലെത്തിയത്.
പാക്കിസ്ഥാൻ വഴിയുള്ളതിനേക്കാൾ ദൂരമുള്ളതാണ് ഗുജറാത്ത് വഴിയുള്ള യാത്ര. എങ്കിലും വിദേശ രാജ്യത്തിന്റെ വ്യോമപാതകൾ ഉപയോഗിക്കുമ്പോഴുള്ള ഔപചാരികതകളും ക്ലിയറൻസുകൾ നേടുന്നതിനുള്ള താമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് ലഭിക്കുന്ന വിവരം. ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ പാക്കിസ്ഥാനിലൂടെ കടക്കുന്നതിലുള്ള സുരക്ഷാ ആശങ്കകളും ഒരു കാരണമാണ്.മുൻനിശ്ചയപ്രകാരം ബുധനാഴ്ച രാത്രിയാണ് സൗദി അറേബ്യയില്‍നിന്നു പ്രധാനമന്ത്രി മോദി തിരിച്ചെത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.