സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണ് വിഷുക്കണി. വിഷു നമുക്ക് പുതുവര്‍ഷ ആരംഭമാണ്. വിഷുക്കണി കണ്ടുണരുന്ന വര്‍ഷം മുഴുവന്‍ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും വിശ്വാസം.
മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന സമയമാണ് മേടസംക്രമം അഥവാ വിഷു സംക്രമം. ഇത്തവണ 2025, ഏപ്രില്‍ 14, കൊല്ലവര്‍ഷം 1200, മീനം 30, പുലര്‍ച്ചെ 3.21-നാണ് മേടസംക്രമം നടക്കുന്നത്. വിഷുവിന് തലേദിവസം സന്ധ്യയ്ക്ക് മുമ്പേ വീടും പരിസരവും ശുദ്ധമാക്കണം, പണ്ടുകാലത്ത് വീട് വൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുമായിരുന്നു.വിഷുക്കണി എങ്ങനെ ഒരുക്കണമെന്ന് മിക്കയാളുകള്‍ക്കും അറിയാവുന്നതാണ്. മിക്കയിടങ്ങളിലും വിഷുവിന് തലേദിവസം തന്നെ വിഷുക്കണി ഒരുക്കിവെക്കും. നിലവിളക്ക് കത്തിക്കല്‍ മാത്രമായിരിക്കും ചെയ്യാതിരിക്കുക. എവിടെയാണോ വിഷുക്കണി ഒരുക്കുന്നത് അവിടെ ആദ്യം കൃഷ്ണന്റെ വിഗ്രഹമോ ഫോട്ടോയോ വെക്കുക. അതില്‍ മാല ചാര്‍ത്തുന്നതും മഞ്ഞപ്പട്ട് ഉടുപ്പിക്കുന്നതുമെല്ലാം വളരെ നല്ലതാണ്. ഇനി കൃഷ്ണന് മുമ്പിലായി, ഭഗവാന് ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആയിരിക്കണം കണി ഒരുക്കേണ്ടത്. ആദ്യം കണി ദര്‍ശിക്കുന്നത് ഭഗവാന് തന്നെയാണെന്നാണ് സങ്കല്‍പ്പം. വിഷു ദിവസം അതിരാവിലെ ഈ ഒരുക്കിയ കണിക്ക് മുമ്പിലായി വീട്ടിലെ വീട്ടമ്മ അഞ്ചുതിരിയട്ട നിലവിളക്കിന്റെ തിരി കൊളുത്തി, കണികണ്ട്, ബാക്കിയുള്ളവരെ കണികാണിക്കും.
നിലവിളക്ക്, ശ്രീകൃഷ്ണന്റെ പ്രതിമ, ഓട്ടുരുളി, ഉണക്കലരി, നെല്ല് കണിക്കൊന്ന, വെളളരിക്ക, മാങ്ങ, ചക്ക, മത്തങ്ങ എന്നീ പച്ചക്കറികളും, പഴം, ആപ്പിള്‍, കൈതച്ചക്ക, തേങ്ങ എന്നിങ്ങനെ പല ഫലവര്‍ഗ്ഗങ്ങളും വാല്‍ക്കണ്ണാടി, കസവുപുടവ, നാണയങ്ങള്‍, രൂപ, സ്വര്‍ണ്ണാഭരണം മഹത്ഗ്രന്ഥം, കുങ്കുമം, കണ്മഷി, വെറ്റിലയും അടക്കയും കിണ്ടിയും വെള്ളവും എന്നിവയെല്ലാം കണിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.വീട്ടിലെ ശുദ്ധമായ ഒരിടത്ത് കണി ഒരുക്കാം. പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ഹാളിലോ ഒക്കെ വിഷുക്കണി ഒരുക്കാം. സാധാരണയായി 4.30 മുതല്‍ 5.30 വരെയുള്ള സമയത്താണ് വിഷുക്കണി കാണുന്നത്.
ഇത്തവണ മേടസംക്രമം 3.21നാണ്. അപ്പോള്‍ തന്നെ വിഷുക്കണി കാണാവുന്നതാണ്. അതിന് മുമ്പായി എഴുന്നേറ്റ് നിലവിളക്ക് തെളിയിച്ച് കണികാണുന്ന ശുഭകരമാണ്. അതിന് ശേഷം 5.30 വരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും കണികാണാം. മേടസംക്രമ സമയത്തോട് അനുബന്ധിച്ച് ചിലയിടങ്ങളില്‍ സംക്രമ വിളക്കും രാവിലെ തെളിയിക്കാറുണ്ട്. അത് 3.21 മുതല്‍ 3.40 വരെയുള്ള സമയത്തിനിടയിലാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.