പാലക്കാട്‌ മേയാൻ വിട്ട 13 പശുക്കൾക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ബോധ രഹിതനായി ഉടമ

മുതലമട: ട്രെയിൻ തട്ടി മീങ്കര ഡാമിനു സമീപത്തെ നാവിളിൻ തോട്ടിൽ 13 പശുക്കൾ ചത്തു. ചെന്നൈയിൽ നിന്നു പാലക്കാട്ടേയ്ക്കു വരികയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് പശുക്കളെ ഇടിച്ചു തെറിപ്പിച്ചത്.

ചത്തതിൽ ഒരെണ്ണം പശുക്കിടാവാണ്. പാതയെത്തുന്ന ഭാഗത്ത് മേയാൻ പോകുകയായിരുന്ന പശുക്കളാണ് ചത്തത്. ട്രെയിൻ വരുന്നതു കണ്ട് മാറാൻ കഴിയാത്ത വിധം ഇരുഭാഗത്തും വലിയ താഴ്ചയുള്ള ഭാഗത്താണ് അപകടം നടന്നത്. ട്രെയിനിന്റെ ഇടിയേറ്റ പശുക്കളിൽ ചിലത് ചതഞ്ഞരഞ്ഞ് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു. ചില പശുക്കളുടെ ശരീരം വെള്ളം പോകുന്നതിനുള്ള ചാലിൽ മലർന്നു കിടക്കുന്ന നിലയിലുമായിരുന്നു.
ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ ആർപിഎഫ് സംഘമെത്തി പാത ട്രെയിൻ കടന്നു പോകാവുന്ന നിലയിലാക്കി. മീനാക്ഷിപുരം സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർ കെ.ശശിധരന്റെ നേതൃത്വത്തിൽ സ്ഥലത്തിയ പോലീസ് മറ്റു നടപടികൾ സ്വീകരിച്ചു.
ചത്ത പശുക്കളെ മറവുചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർക്ക് വിവരം നൽകിയതായി പോലീസ് പറഞ്ഞു. പശുക്കളുടെ ഉടമകളെ സംബന്ധിച്ച വിവരം നൽകാൻ നാട്ടുകാർ തയാറായിട്ടില്ല. ഇതിനിടെ ഉടമകളിലൊരാൾ വിവരമറിഞ്ഞ് ബോധരഹിതനായതിനെ തുടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !