കോട്ടയം: ഈസ്റ്റർ ദിന സന്ദേശത്തിൽ മുനമ്പവും ആശാ സമരവും പരാമർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
കേരളത്തിൽ മതസ്പർദ്ധയുണ്ടാകാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട് എന്നും മുനമ്പത്തെ ജനങ്ങൾക്ക് പ്രത്യാശയുണ്ടാകണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.''ആശാവർക്കർമാർ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ വീട്ടമ്മമാരാണ്. അവരുടെ ജീവിതത്തിനായി ചുരുങ്ങിയ തുകയെങ്കിലും നൽകണം. ഒരു ദിവസം 230 രൂപ കൊണ്ട് അവർക്ക് ജീവിക്കാനാകില്ല. അതിൽ 100 രൂപയെങ്കിലും കൂട്ടിക്കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ, അതിനെതിരെ മുഖംതിരിക്കുന്ന നടപടി സർക്കാർ പുനഃപരിശോധിക്കണം. മുനമ്പം പ്രദേശത്ത്, സൗഹാർദ്ദമായി ജീവിക്കുന്ന മതങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്. അവർക്ക് പ്രത്യാശയുണ്ടാകണം.''–കാതോലിക്കാ ബാവ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.