ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം , ഇന്ത്യയുടെ നടപടിയിൽ പാകിസ്ഥാൻ സൈന്യം ഏറെ പരിഭ്രാന്തിയിലാണ്. ഇന്ത്യ ഏത് രീതിയിൽ ആക്രമിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നിരവധി പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങളെ സ്വകാര്യ വിമാനങ്ങളിൽ ബ്രിട്ടനിലേക്കും ന്യൂജേഴ്‌സിയിലേക്കും അയച്ചിട്ടുണ്ട്.
പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറും ഇന്ത്യയെ ഭയന്ന് തന്റെ കുടുംബത്തെ സ്വകാര്യ വിമാനത്തിൽ വിദേശത്തേയ്‌ക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് അയക്കാൻ പറ്റാത്തവരാകട്ടെ കുടുംബത്തിന് സുരക്ഷ നൽകണമെന്നും ആവശ്യപ്പെടുന്നു.പഹൽഗാം ഭീകരാക്രമണം നടന്ന് 48 മണിക്കൂറിനുള്ളിൽ, ഇന്ത്യ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയതും പാകിസ്ഥാനെ വിറപ്പിച്ചിട്ടുണ്ട് . പാകിസ്ഥാൻ അറബിക്കടലിൽ മിസൈൽ പരീക്ഷിച്ചപ്പോൾ മറുപടിയായി ഇന്ത്യൻ നാവികസേന വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ കടലിൽ ഇറക്കി.
ഐഎൻഎസ് വിക്രാന്തിൽ മിഗ്-29കെ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.അതേസമയം, പഹൽഗാം ആക്രമണത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.