പത്തനംതിട്ട ∙38 യാത്രക്കാരുമായി ഗവിയിലേക്കു പോയ കെഎസ്ആർടിസി ബസ് വനത്തിൽ കുടുങ്ങി. ഇവരെ പുറത്തെത്തിക്കാൻ അയച്ച ബസും തകരാറിലായതോടെ യാത്ര അനിശ്ചിതത്വത്തിലായി. രോഗികളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ഇല്ലാതെ നാലു മണിക്കൂറോളമായി കാട്ടിൽ പെട്ട ബസിലുള്ളത്. പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടെന്നും ആനയുടെ ചിന്നം വിളി കേട്ടെന്നും യാത്രക്കാർ പറഞ്ഞു.
ചടയമംഗലത്തുനിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസി ടൂർ പാക്കേജ് ബസാണ് രാവിലെ 11.30ന് മൂഴിയാറിലെ വനമേഖലയിൽ തകരാറിലായത്. പത്തനംതിട്ട ഡിപ്പോയിലേക്കു പല വട്ടം വിളിച്ചിട്ടും അനുകൂല മറുപടിയല്ല ലഭിച്ചതെന്നു യാത്രക്കാർ പറഞ്ഞു.മൂന്നു മണി കഴിഞ്ഞാണ് പകരം ബസ് എത്തിയത്. ആ ബസിൽ എല്ലാവർക്കും യാത്ര ചെയ്യാനുള്ള സൗകര്യമില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടെങ്കിലും യാത്ര തുടരാൻ തീരുമാനിച്ചു. പക്ഷേ അതിന്റെ ക്ലച്ചിനു തകരാറുണ്ടായതോടെ യാത്ര മുടങ്ങി.38 യാത്രക്കാരുമായി ഗവിയിലേക്കു പോയ കെഎസ്ആർടിസി ബസ് വനത്തിൽ കുടുങ്ങി
0
വ്യാഴാഴ്ച, ഏപ്രിൽ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.