ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദിയുടെ ഉദ്വേഗം ജനിപ്പിക്കുന്ന ട്രയ്ലർ റിലീസായി. ത്രില്ലർ മൂഡിലുള്ള ട്രയ്ലറിൽ ശ്രീനാഥ് ഭാസിയുടെ കരിയർ ബെസ്റ്റ് അഭിനയം ഈ ചിത്രം സമ്മാനിക്കുമെന്നുറപ്പാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രം മേയ് 9ന് തിയേറ്ററുകളിലെത്തും. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്
ഒരാശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗർ ആണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലിയാണ്. സൈജു കുറുപ്പ്, വിജയകുമാർ, മാലാ പാർവതി,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, തുഷാര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.മ്യൂസിക് 24×7 ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. ആസാദിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്,സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബ്ലെസ് തോമസ് മാവേലി, ഡിസൈൻ- 10 പോയിന്റസ്,പി ആർ ഓ : പ്രതീഷ് ശേഖർ.ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദിയുടെ ഉദ്വേഗം ജനിപ്പിക്കുന്ന ട്രയ്ലർ റിലീസായി
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.