തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ പ്രവർത്തകരുടെ സമരം ഇന്ന് 71–ാം ദിവസത്തിലേക്കു കടക്കും. ആശമാർക്ക് സ്വന്തം നിലയിൽ ഓണറേറിയം വർധിപ്പിച്ചു നൽകിയ തദ്ദേശ സ്ഥാപന പ്രതിനിധികളെ ഇന്ന് 11ന് സമരവേദിയിൽ ആദരിക്കും.
പ്ലാൻ ഫണ്ടിൽനിന്നോ തനത് ഫണ്ടിൽനിന്നോ തുക കണ്ടെത്തി ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ യുഡിഎഫും ബിജെപിയും ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ തീരുമാനമെടുത്തിരുന്നു. ഇതിനു നന്ദിസൂചകമായാണ് ഭരണസമിതി അംഗങ്ങളെ ആദരിക്കുന്നത്.30ൽ ഏറെ തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളെയാണു ക്ഷണിച്ചിട്ടുള്ളത്. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ വാർഷികാചരണത്തിൽ ആശമാരെ ആദരിക്കലല്ല, അവഹേളിക്കലാണ് സർക്കാർ ചെയ്യാൻ പോകുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു.സർക്കാരിന്റെ 4-ാംവാർഷികാചരണത്തിനോട് അനുബന്ധിച്ച് 27ന് കോട്ടയത്താണ് ആശാ സംഗമവും ആശമാരെ ആദരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 70 ദിവസമായി ആശാ വർക്കർമാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.