ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് നിർമാണസ്ഥലത്തു വീണ്ടും ഗർഡർ അപകടം. ഉയരത്തിൽ ഘടിപ്പിക്കാനുള്ള ഗർഡറുമായി എത്തിയ ട്രെയിലർ ലോറി കുഴിയിൽ വീണു മറിഞ്ഞു ഗർഡർ രണ്ടായി ഒടിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ 9 ന് നഗരത്തിൽ ബീച്ചിനു സമീപം മാളികമുക്കിലാണ് അപകടം. ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ ചില്ലു തകർത്താണു പുറത്തിറങ്ങിയത്. ഗർഡർ വീണതിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങി.
ബൈപാസിന്റെ രണ്ടും മൂന്നും തൂണുകളെ ബന്ധിപ്പിക്കാനുള്ള ഗർഡർ ക്രെയിൻ കൊണ്ടു താങ്ങിയാണ് ഇവിടേക്കു കൊണ്ടുവന്നത്. നേരത്തെ നിർമിച്ച ശേഷം നശിപ്പിച്ച ഓടയുടെ കോൺക്രീറ്റ് ഭാഗങ്ങളിൽ ലോറിയുടെ മുൻചക്രങ്ങൾ കയറി അതു തകർന്നതോടെ കുഴിയിൽ വീണാണു ലോറി മറിഞ്ഞത്. അതോടെ ഗർഡർ ക്രെയിനിന്റെ വടത്തിൽ നിന്നു വേർപെട്ടു നിലംപതിച്ചു. സമീപത്തെ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.ബൈപാസ് നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച 4 ഗർഡറുകൾ ഒന്നരമാസം മുൻപ് ഒന്നിച്ചു താഴെ വീണിരുന്നു. അന്നും ആളപായമുണ്ടായില്ല. രണ്ടാമതും അപകടമുണ്ടായ സാഹചര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗർഡറുകൾക്കും തൂണുകൾക്കും ഇടയിൽ സ്ഥാപിക്കുന്ന ലോഹപ്പാളി ഇളക്കി മാറ്റുന്നതിൽ ഉണ്ടായ വീഴ്ചയായിരുന്നു ആദ്യത്തെ അപകടത്തിനു കാരണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.