കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റ ഭാഗമായി ഭക്തിഗാനമേള നടന്നു. കല്ലുപുറം സ്വദേശി സിനിത്ത് - ടിജി ദമ്പതിമാരുടെ മകൾ വിദ്യാർത്ഥി കൂടിയായ യുവഗായിക ശിവഗംഗയുടെ ശ്രുതിമധുരമായ ഗാനം സദസിന്റെ കൈയ്യടി നേടി.
പിതാവിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച ശിവഗംഗ കല്ലുപുറം സിറാജുൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥിനിയാണ്. കലാ-മൽസരങ്ങളിൽ ഉപജില്ല, ജില്ലാതല മൽസരങ്ങളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പിതാവ് സിനിത്തും ഗാനങ്ങൾ ആലപിച്ചു.
ധ്വനിതരംഗ് കടവല്ലൂരിന്റ നേതൃത്വത്തിൽ യുവതലമുറയിലെ ഗായകരുടെയും സ്വരസമർപ്പണങ്ങൾ ആഘോഷത്തിന്റെ തനിമ കുട്ടി. പരമ്പരാഗത ഭക്തിഗാനങ്ങൾക്ക് പുതുമയുടെ സ്പർശമേകിയ കരോക്കോ ഭക്തിഗാനമേളയിൽ രാജേഷ്, സുവർണ പ്രശാന്ത്, ജിസ്മി, സുകുമാരൻ, സതി എന്നിവരും ഗാനങ്ങളും ആലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.