മുംബൈ∙ നാഗ്പുർ–മുംബൈ സമൃദ്ധി എക്സ്പ്രസ് പാതയുടെ അവസാനഘട്ടം മേയ് ഒന്നിന് തുറക്കും. സംസ്ഥാന സ്ഥാപകദിനമായ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ച് ഉദ്ഘാടനം നടത്താനാണ് ശ്രമം. ഇഗത്പുരിക്കും താനെയിലെ അമാനെയ്ക്കും ഇടയിലുള്ള 76 കിലോമീറ്റർ ഭാഗമാണ് തുറക്കുന്നത്. ഇതോടെ പാത പൂർണതോതിൽ പ്രവർത്തനസജ്ജമാകും. 701 കിലോമീറ്ററാണ് ദൈർഘ്യം. സമൃദ്ധി എക്സ്പ്രസ് വേയിലൂടെ മുംബൈയിൽനിന്ന് എട്ടു മണിക്കൂർ കൊണ്ട് നാഗ്പുരിലെത്താനാകും.
18 മണിക്കൂർ വേണ്ട യാത്രയാണ് 8 മണിക്കൂറായി ചുരുങ്ങുന്നത്. ഡ്രൈവർ ഉൾപ്പെടെ 8 പേരെ കയറ്റുന്ന വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ ആണ് അനുവദിച്ചിരിക്കുന്ന വേഗം. ഇതേ വാഹനം മലമ്പാതയിൽ പ്രവേശിച്ചാൽ വേഗം 100 കിലോമീറ്റർ ആയി കുറയ്ക്കണം. ഒൻപതിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്കു 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം; മലമ്പാതയിൽ 80 കിലോമീറ്ററാണ് വേഗപരിധി.ചരക്ക് വാഹനങ്ങൾക്ക് 80 കിലോമീറ്റർ വേഗം മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് എക്സ്പ്രസ് വേയിൽ പ്രവേശനമില്ല. പാതയുടെ 625 കിലോമീറ്റർ ഭാഗമാണ് നേരത്തെ വിവിധ ഘട്ടങ്ങളായി തുറന്നത്. ആദ്യഘട്ടം തുറന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. രണ്ടാം ഘട്ടം മുൻമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് തുറന്നത്.നാഗ്പുർ–മുംബൈ സമൃദ്ധി എക്സ്പ്രസ് പാതയുടെ അവസാനഘട്ടം മേയ് ഒന്നിന് തുറക്കും
0
ശനിയാഴ്ച, ഏപ്രിൽ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.