പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളും കുറ്റക്കാർ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളും കുറ്റക്കാർ. പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്ടി കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ (ബുധൻ). ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞതാണ് കേസ്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണു പ്രതികൾ.

2021 ഡിസംബർ 12നാണ് പോത്തൻകോട് കല്ലൂരിൽ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. വീടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്.
വെട്ടിക്കൊന്നിട്ടും പകതീരാത്ത ഇവർ സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത ശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തിയശേഷം റോഡിലെറിയുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !