പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ വീട്ടിൽ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാളെ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
ഇൻസ്പെക്ടർ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്. ഐ മാരായ റിൻസ് എം തോമസ്, പി.എം. റാസിഖ്, എ എസ് ഐ അബ്ദുൾ മനാഫ്, സി പി ഒ മാരായ എം.എച്ച് ഷഫീക്ക്, എ.കെ.നജ്മി, ഷഹാന സലീം എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.