തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്.
മീൻ കച്ചവടക്കാരനായ പ്രതി നാലുവർഷമായി കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ 16കാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും ഇയാളും തമ്മിൽ ഇൻസ്റ്റഗ്രാം വഴി പരിചയമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ പെൺകുട്ടിയെയും കൊണ്ട് ലുധിയാനയിലേക്ക് കടക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലായെന്ന് വിവരം ലഭിച്ച പൊലീസിൻ്റെ അന്വേഷണം ലുധിയാനയിലെത്തി. ലുധിയാനയിലെ ഗ്രാമത്തിൽ പെൺകുട്ടിയുമായി ഒളിച്ച് താമസിച്ചിരുന്ന ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. ദാവൂദിന് നാട്ടിൽ ഗർഭിണിയായ ഭാര്യയുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.